കെ കെ മുഹമ്മദ് പുതു തലമുറക്ക് പാo പുസ്തകം: മുനവ്വറലി ശിഹാബ് തങ്ങൾ

Jaihind Webdesk
Friday, November 15, 2019

കോഴിക്കോട് :- കെ കെ മുഹമ്മദ് പുതുതലമുറക്ക് ഏറേ പഠിക്കാനും പകർത്താനുമുള്ള പാo പുസ്തകമാണെന്നും ജീവിച്ചിരിക്കുമ്പോൾ സമൂഹം ഓർത്തെടുക്കുക എന്നത് ജീവിതത്തിലെ വലീയ ഭാഗ്യമാണെന്നും നൈർമല്യവും സംശുദ്ധിയും പുലർത്തിയ രാഷ്ട്രീയ നേതാവാണ് കെ കെ യെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വാറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു കോഴിക്കോട് മലബാർ പാലസ് ഓഡിറ്റോറിയത്തിൽ കെ കെ കുറിച്ചുള്ള സുകൃതം പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം കാഥാകാരൻ യു കെ കുമാരൻ പുസ്തകം ഏറ്റ് വാങ്ങി.

ഡോ പുത്തൂർ മുസ്തഫ അധ്യക്ഷത വഹിച്ചു. പി കെ പാറക്കടവ് പുസ്തക പരിചയം നടത്തി., പി കെ മുഹമ്മദ് കെ കെ മുഹമ്മദിനെപെന്നാട അണിയിച്ചു. കെ സൈനുൽ ആബിദീൻ പുരസ്ക്കാര സമർപ്പണം നടത്തി. ടി പി ചെറൂപ്പ ആമുഖ ഭാഷണം നടത്തി, കമാൽ വരദൂർ, പി ജെ ജോഷൊ, സി പി സൈദലവി, നവാസ് പുനൂർ, എം പി സൂര്യദാസ്, കെ പ്രേമനാഥ്, എം ഫിറോസ് ഖാൻ, ടി കെ അബ്ദുൽ ഗഫൂർ, സി മൊയിൻകുട്ടി, പി എം എ സലാം,ഉമ്മർ പാണ്ടികശാല, ടി കെ അബ്ദുൽ ഗഫൂർ, എൻ എ ഇസ്മായിൽ മാസ്റ്റർ, കെ കെ മുഹമ്മദ് പ്രതിവചനം നടത്തി.