കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കി സൈനികനേയും സഹോദരനേയും മർദ്ദിച്ച സംഭവത്തിൽ സൈനികന്‍റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്‍റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നൽകിയത്. തപാൽ വഴിയും, ഇ മെയിൽ വഴിയുമാണ് പരാതി അയച്ചത്. സൈനികനെയും സഹോദരനെയും മർദ്ദിച്ച പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുന്നയിച്ചാണ് പരാതി നൽകിയത്.