അലോക് വര്‍മ്മയുടെ പുറത്താക്കൽ: ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്സും സിവിസി റിപ്പോര്‍ട്ടും പരസ്യപ്പെടുത്തണമെന്ന് ഖാർഗെ

Wednesday, January 16, 2019

സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്സും പുറത്താക്കാന്‍ ആധാരമായ സി.വി.സി റിപ്പോര്‍ട്ടും പരസ്യപ്പെടുത്തണമെന്ന് ഉന്നതാധികാര സമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.