കേരളത്തിന് ലഭിക്കുന്നത് ഭീമമായ തുക, ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രിയുടെ കുറ്റസമ്മതം : ധൂർത്തിന് കുറവില്ല

കഴിഞ്ഞ അഞ്ച് വർഷം കേന്ദ്ര സർക്കാർ കേരളത്തിന് 70,830.69 കോടി നൽ കിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ തരുന്ന പണം അതാത് സാമ്പത്തിക വർഷത്തിൽ പൂർണ്ണമായും ചെലവഴിക്കാൻ സാധിക്കുന്നില്ലെന്ന  കുറ്റസമ്മതവും മന്ത്രി നടത്തുന്നുണ്ട്. നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയുടെ ചോദ്യത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ 5 വർഷം കൊണ്ട് കേരളത്തിന്‌ ലഭിച്ചത് ഭീമമായ കേന്ദ്ര ഫണ്ട്‌ ആണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ധനസഹായം, ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരമുള്ള ധനസഹായം, ദേശീയ ദുരന്ത നിവാരണ ഫണ്ട്, ട്രൈബൽ ഏരിയ സബ് പ്ലാൻ, ജി എസ് ടി കോമ്പൻസേഷനായി ലഭിക്കുന്ന തുക അങ്ങനെ 70,830. 69 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകിയതെന്ന് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയുടെ ചോദ്യത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ തരുന്ന പണം അതാത് സാമ്പത്തിക വർഷത്തിൽ പൂർണ്ണമായും ചെലവഴിക്കാൻ സാധിക്കുന്നില്ലെന്ന  കുറ്റസമ്മതവും മന്ത്രി നടത്തുന്നുണ്ട്.

സാമ്പത്തിക വർഷത്തിന്‍റെ പകുതിക്ക് ശേഷം കേന്ദ്രം അനുവദിക്കുന്ന തുകയാണ്  ചെലവഴിക്കാൻ സാധിക്കാതെ വരുന്നത്. കേന്ദ്രം നൽകിയ പണം കൃത്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ ധൂർത്തിനും ആർഭാടത്തിനും ഉപയോഗിച്ചതാണ് സംസ്ഥാനം കടക്കെണിയിലായതെന്ന് കണക്കുകൾ പറയുന്നു. ലോക ബാങ്കിൽ നിന്നും പ്രളയ സഹായമായി ലഭിച്ച 1780 കോടി ആ കാര്യത്തിന് ഉപയോഗിക്കാതെ വകമാറ്റിയ തോമസ് ഐസക്കിന്റെ നടപടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെളിവ് സഹിതം നീയമസഭയിൽ കൊണ്ടുവന്നിരുന്നു. കേന്ദ്രം കോടി കണക്കിന് രൂപം നൽകിയിട്ടും സംസ്ഥാനം കടക്കെണിയിലായതിന്റെ പ്രധാന കാരണം സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ വീഴ്ചയാണന്നാണ് ധനകാര്യ വിദഗ്‌ധരുടെ വിശദീകരണം.

Comments (0)
Add Comment