ഷാര്‍ജയില്‍ മൂന്ന് മാസത്തോളം അബോധാവസ്ഥയില്‍ ; തൃശൂര്‍ സ്വദേശി നാട്ടിലേക്ക്

Jaihind News Bureau
Tuesday, October 29, 2019

ദുബായ് : ഷാര്‍ജയില്‍ മൂന്ന് മാസത്തോളമായി അബോധാവസ്ഥയില്‍ കഴിഞ്ഞ, തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി ഉണ്ണികണ്ടത്ത് സലാമിനെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും. ആറു മാസങ്ങള്‍ക്കു മുമ്പാണ് സലാം, ഷാര്‍ജയില്‍ എത്തിയത്. നെഞ്ചില്‍ അണുബാധയും പിന്നീട് ഹൃദയാഘാതവും സംഭവിച്ചതാണ് ശരീരത്തിന്‍റെ ഒരു ഭാഗം തളരാന്‍ കാരണമായത്. തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് കൂടി ഇടപെട്ട് നാട്ടില്‍ എത്തിയ്ക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പളളി, ഫിറോസ് കുന്നംപറമ്പില്‍, നിസാര്‍ പട്ടാമ്പി, ഫൈസല്‍ കണ്ണോത്ത് എന്നിവര്‍ ആശുപത്രിയില്‍ സലാമിനെ സന്ദര്‍ശിച്ചു.