രണ്ടാം ദിനം പൊരുതി നേടാന്‍ കേരളം; ഫിഫ്റ്റി അടിച്ച് സർവാതെ

Jaihind News Bureau
Thursday, February 27, 2025

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ 131-3 എന്ന നിലയിലാണ്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറില്‍ നിന്നും ഇനി 248 റൺസാണ് കേരളം അടിച്ചെടുക്കാന്‍ ഉള്ളത്. വിക്കറ്റുകള്‍ നഷ്ടമാകാതെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി കപ്പ് സ്വന്തമാക്കാനാകും കേരളം ശ്രമിക്കുക. നേരത്തെ വിദർഭയെ കേരളം 379ന് ഓളൗട്ട് ആക്കിയിരുന്നു.

കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായത് ഒരു തിരിച്ചടിയായിരുന്നു. രോഹൻ എസ് കുന്നുമ്മൽ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്താണ് പുറത്തായത്. രണ്ട് വിക്കറ്റുകളും വിദർഭയുടെ ദർഷൻ നൽകണ്ടെ ആണ് സ്വന്തമാക്കിയത്.

രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അർദ്ധസെഞ്ചുറി നേടി സർവതെയും(66)  ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ്(7) ക്രീസില്‍. 93 റൺസിന്‍റെ സർവാതെ-ഇമ്രാന്‍ കൂട്ടുകെട്ടാണ് കേരളത്തെ പതിയെ കരകയറ്റിയത്. ശേഷമാണ് ഇമ്രാൻ ഔട്ട് ആയത്. 37 റൺസ് ആണ് യുവതാരം കൂട്ടിച്ചേർത്തത്.