ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ഉത്രാട ദിനം മാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്, കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.
ഇത്തവണത്തെ ഓണക്കാല മദ്യവില്‍പ്പനയില്‍ കരുനാഗപ്പള്ളിയിലെ ബെവ്കോ ഔട്ട്ലെറ്റാണ് മുന്നില്‍. ഉത്രാട ദിനത്തില്‍ മാത്രം 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്. 123 ലക്ഷം രൂപയുടെ വില്‍പ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തും, 110.79 ലക്ഷം രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തുമുണ്ട്. കൂടാതെ, സംസ്ഥാനത്തെ ആറ് ബെവ്കോ ഔട്ട്ലെറ്റുകളില് ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.