ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

Jaihind Webdesk
Monday, October 22, 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീക്ക് അനുകൂലമായി പരാതി നൽകിയ വൈദികൻ ഫാ. സെബാസ്റ്റ്യൻ കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധറിനു സമീപം ദസ് വെയിൽ അടച്ചിട്ട മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫ്രാങ്കോ ജാമ്യം ലഭിച്ച് ജലന്ധറിൽ തിരിച്ചെത്തിയതു മുതൽ ഫാദര്‍ കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഫാദര്‍ കാട്ടുതറയ്ക്ക് വധഭീഷണി ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയുള്ളതായും അദ്ദേഹത്തിന്‍റെ സഹോദരൻ പറഞ്ഞു. ബന്ധുക്കൾ ചേർത്തല പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നൽകി.

ജാമ്യം ലഭിച്ച് ജലന്ധറില്‍ എത്തിയ ഫ്രാങ്കോയ്ക്ക് പുഷ്പവൃഷ്ടിയടക്കമുള്ള സ്വീകരണത്തോടുള്ള വൻ വരവേൽപ്പാണ് അനുകൂലികള്‍ നല്‍കിയത്.