കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ അതിക്രമം; ഒരാള്‍ പിടിയില്‍

Jaihind Webdesk
Monday, November 21, 2022

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ അതിക്രമം. ഇന്നലെ രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് അതിക്രമമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കണ്ടെയ്നർ റോഡു വഴി ഔദ്യോഗിക വസതിയിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഔദ്യോഗിക വാഹനം  തടഞ്ഞു നിർത്തി ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. “ഇത് തമിഴ്നാട് അല്ല”  എന്ന് പറയുകയും ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്‍റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോ  കണ്ടെയ്ന‍ർ ലോറി ഡ്രൈവറാണ്. മദ്യപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇയാള്‍ അതിക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.