ഇന്ന് മുതല്‍ മഴ ശക്തമാകും; മലയോരമേഖലയില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴ

Sunday, October 8, 2023


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായുള്ള മാറ്റമാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി പകല്‍സമയത്ത് അന്തരീക്ഷ താപനിലയും കടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗത്തും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തുന്നത്.