പിണറായിക്ക് പറക്കാന്‍ ഹെലിക്കോപ്റ്റര്‍! പ്രളയ ദുരിതാശ്വാസത്തിന്‍റെ മറവില്‍ സർക്കാരിന്‍റെ വൻ ധൂർത്ത്; ഹെലിക്കോപ്റ്റര്‍ വാങ്ങാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം

Jaihind News Bureau
Saturday, August 17, 2019

പിണറായിക്ക് പറക്കാന്‍ ഹെലിക്കോപ്റ്റര്‍ വാങ്ങുന്നു. പ്രളയ ദുരിതാശ്വാസത്തിന്‍റെ മറവിലാണ് സർക്കാരിന്‍റെ വൻ ധൂർത്ത്. ഹെലിക്കോപ്റ്റര്‍ വാങ്ങാനുള്ള നിര്‍ദ്ദേശം ഡിജിപിയ്ക്ക് നല്‍കിക്കഴിഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ കേരള പോലീസിന് വേണ്ടി ഹെലികോപ്റ്റർ വാങ്ങാൻ സർക്കാരിന്‍റെ അനുമതി. സംസഥാനത്ത് പ്രളയവും അതിന്‍റെ കെടുതിയും തുടരുന്നതിനെയാണ് സർക്കാരിന്‍റെ ഈ ധുർത്ത്. പ്രളയ ദുരന്ത നിവാരണത്തിന് ഫണ്ട് കണ്ടെത്താൽ കഴിയാത്ത സർക്കാരാണ് കോടികൾ ചെലവഴിച്ച് ഹെലിക്കോപ്പറ്റർ വാങ്ങുന്നത്.

കേരള പോലിസിന് ഹെലിക്കോപ്റ്റർ വേണമന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ സർക്കാരിനോട് ആവശ്യപെട്ടിരുന്നു.തുടർന്നാണ് ഡി.ജി.പിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചത് ഇതിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അഞ്ച് മുതൽ ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററിന് പോലും കോടികള്‍ വിലമതിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കുന്നു എന്ന് സർക്കാർ അവകാശപെടുമ്പോഴാണ് ആകാശ സഞ്ചാരത്തിനായി ഉള്ള ഈ ദുർചെലവ്.തുടക്കത്തിൽ ഒരു ഹെലിക്കോപ്റ്റർ മാത്രമാണ് വാങ്ങുന്നതങ്കിലും തുടർന്ന് രണ്ട് എണ്ണം കുടി വാങ്ങാനാണ് നീക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങളക്കും ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാങ്ങുന്ന തന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. പക്ഷേ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രയക്കായി ഉപയോഗിക്കുമന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വ്യോമസേനയുടെ ചെറുവിമാനമോ ഹെലിക്കോപ്റ്ററാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്നത്. ഇതിന് വാടക ഈടാക്കുമന്നാണ് സർക്കാരിന്‍റെ വിശദീകരണം.

ഇത്തരം ചെലവുകൾ ഹെലിക്കോപ്പറ്റർ വാങ്ങിയാൽ ഒഴിവാക്കാൻ കഴിയമെന്ന് വിചിത്ര വാദമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ശേഷം തിരുവനന്തപുരത്ത് എത്താൻ ഓഖി ഫണ്ട് ഉപയോഗിച്ച്‌ മുഖ്യമന്ത്രി വാടകയ്ക്ക് ഹെലികോപ്റ്ററിൽ സഞ്ചരിച്ചത് ഏറെ വിമർശനം വിധേയമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലയളവിലും ഹെലിക്കോപ്റ്റർ വാങ്ങാൻ കടുത്ത സമർദ്ദം ഉണ്ടായിരുന്നങ്കിലും ദുർച്ചെലവ് വേണ്ട എന്ന് തീരുമാനത്തെ തുടർന്ന് വേണ്ടന്ന് വയ്ക്കുകയായിരുന്നു