പ്രതിസന്ധിയിലായ ഖാദി മേഖലയ്ക്ക് നിരാശ സമ്മാനിച്ച് കേരള ബജറ്റ്

Jaihind News Bureau
Saturday, February 8, 2020

പ്രതിസന്ധിയിലായ ഖാദി മേഖലക്ക്  ബജറ്റ് നിരാശയാണ് സമ്മാനിക്കുന്നത്. മിനിമം വേതനം നൽകാൻ ആവശ്യമായ തുക പോലും ഖാദി മേഖലയ്ക്കായി ബജറ്റിൽ പ്രഖ്യാപിച്ചില്ല. റിബേറ്റ് ഇനത്തില്‍ കുടിശ്ശികയുളള 48 കോടി രൂപ സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ല

കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഖാദി ബോര്‍ഡിന് സംസ്ഥാന ബജറ്റ് നിരാശയാണ് സമ്മാനിക്കുന്നത്. പുതുക്കി നിശ്ചയിച്ച കൂലി അനുസരിച്ച് ഒരു വര്‍ഷം മിനിമം വേതനം നല്‍കാന്‍ മാത്രം നാല്‍പ്പത് കോടി രൂപ വേണം.എന്നാല്‍ ബജറ്റില്‍ നീക്കി വെച്ചത് ഇരുപത് കോടി രൂപ മാത്രമാണ്.

കഴിഞ്ഞ ബജറ്റില്‍ ഇത് ഇരുപത്തിയെട്ട് കോടിയായിരുന്നു. റിബേറ്റ് ഇനത്തില്‍ കുടിശ്ശികയുളള 48 കോടി രൂപ സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ലാത്തതും തൊഴിലാളികളെ നിരാശരാക്കി.

2019 ൽ റിബേറ്റ് കൊടുത്ത വകയിൽ 48 കോടി രൂപ കുടിശ്ശികയാണ്. ഓണത്തിന് മുന്നെ റിബേറ്റ് കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായില്ല.ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം സംസ്ഥാനത്തെ ഖാദി തൊഴിലാളികളെ നിരാശരാക്കി.

https://www.youtube.com/watch?v=gw8hMVV3QVI