കെജ്‌രിവാളിന്‍റെ അറസ്റ്റ് ഭീകരമായ ജനാധിപത്യവിരുദ്ധ നടപടി; ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്നതിന് തുല്യമെന്നും കെ. സുധാകരന്‍

Friday, March 22, 2024


കണ്ണൂർ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് ഭീകരമായ ജനാധിപത്യവിരുദ്ധ നടപടിയെന്ന് കെ. സുധാകരൻ. ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്നതിന് തുല്യമാണ് നടപടിയെന്നും ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഉപയോഗിച്ചുള്ള നീക്കത്തിലൂടെ ഡൽഹി പിടിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പോരാട്ടം ശക്തമാക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.