കെ.സി വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Jaihind News Bureau
Wednesday, July 22, 2020

ന്യൂഡല്‍ഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.  രാജ്യസഭ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍ ആദ്യമായാണ് രാജ്യസഭാംഗമാകുന്നത്. കെ.സി വേണുഗോപാലിന് പുറമെ  മല്ലികാർജ്ജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് ഉൾപ്പെടെ 10 എം പിമാർ കോണ്‍ഗ്രസിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തു. 45 എംപിമാരാണ് രാജ്യ സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.

61 പേരാണ് പുതിയ എം പി മാരായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് സാഹചര്യത്തിൽ പലർക്കും സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞില്ല. ഇവർക്ക് മൺസൂൺ സെഷനിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഉണ്ടാകും. കൊവിഡ് മൂലം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് സത്യപ്രതിജ്ഞ ഇത്ര വൈകിയത്.