ജനദ്രോഹത്തിൽ റെക്കോർഡിട്ട സർക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഭരണസ്വാധീനം ഉപയോഗിച്ച് കോൺഗ്രസിന്റെ മഹാസഖ്യത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപോവില്ലെന്നും ബി.ജെ.പിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ കോൺഗ്രസ് വലിച്ചു കീറുമെന്നും കെ.സി വേണുഗോപാൽ മലപ്പുറത്ത് പറഞ്ഞു.