കേരള ചരിത്രത്തില്‍ ഇതിഹാസം തീര്‍ത്ത സമരമാണ് ആശാസമരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ആക്ഷേപിക്കുന്ന തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്നുവന്നവര്‍ മന്ത്രിമാരായപ്പോള്‍ സമരങ്ങളെ തള്ളിപ്പറയുന്നതായും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു. ആശമാരുടേയും അങ്കണവാടി ജീവനക്കാരുടേയും സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മനോഗതിയില്‍ സങ്കടമുണ്ട്.ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ് കേരളം ഭരിക്കുന്നവര്‍ക്കെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അംഗന്‍വാടി ജീവനക്കാര്‍ക്ക് അനുകൂലമായ ഗുജറാത്ത് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുന്ന കേന്ദ്രസര്‍ക്കാനേയും വേണുഗോപാല്‍ വിമര്‍ശിച്ചു. ആ മനോഭാവം വിചിത്രമാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിസ്ഥാന തൊഴിലാളി സമൂഹത്തെ അവഗണിക്കുകയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞു കുളിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹംസമരവേദിയില്‍ പറഞ്ഞു.
കേരള ചരിത്രത്തില്‍ ഇതിഹാസം തീര്‍ത്ത സമരമാണ് ആശാസമരം. ആക്ഷേപിക്കുന്ന തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്നുവന്നവര്‍ മന്ത്രിമാരായപ്പോള്‍ സമരങ്ങളെ തള്ളിപ്പറയുകയാണ്. അവരുടെ മനോഗതിയില്‍ സങ്കടമുണ്ട്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണ് കേരളം ഭരിക്കുന്നവര്‍ക്ക്. സര്‍ക്കാരിന്റെ മനുഷ്യത്വം നഷ്ടപ്പെട്ടു. നന്മയുടെ സമരത്തിനൊപ്പം യുഡിഎഫ് ഉണ്ടാകും. അതിജീവനസമരത്തില്‍ അവകാശസമരത്തില്‍ അചഞ്ചലമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനവും ദുര്‍വാശിയും സര്‍ക്കാര്‍ വെടിയണമെന്നും അദ്ദേഹം പറഞ്ഞു
തൊഴിലാളി സമരങ്ങളോടു പുച്ഛവും അലര്‍ജിയും ആണ് മന്ത്രിമാര്‍ക്കെന്ന് അദ്ദേഹം സമരക്കാരെ കണ്ടതിനു ശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. ഈ മാറ്റം എങ്ങനെ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു. പെന്‍ഷന്‍ ഉള്‍പ്പെടെ കുടിശ്ശികയാക്കി നിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൈക്കൂലിയായി നല്‍കാനാണ്. ഇതൊക്കെ ഔദാര്യം ആയാണ് സര്‍ക്കാര്‍ കാണുന്നത്
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഐഎന്‍ടിയുസിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും സമരവേദിയ്ക്കടുത്തു നടന്നു.