പൊലീസിനെ ഉപയോഗിച്ച് കര്‍ഷകരെ അടിച്ചമര്‍ത്തുന്നു ; പാർലമെന്‍റിലും പുറത്തും കോൺഗ്രസ്‌ പ്രക്ഷോഭം ശക്തമാക്കും : കെ.സി വേണുഗോപാല്‍ എം.പി

 

ന്യൂഡല്‍ഹി : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പൊലീസിനെ ഉപയോഗിച്ച് കര്‍ഷകരെ അടിച്ചമര്‍ത്തുകയാണ്. കർഷകർക്ക് നേരെ നടന്ന അക്രമങ്ങൾക്ക് കേന്ദ്രം മാത്രമാണ് ഉത്തരവാദി. ബില്‍ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പാർലമെന്‍റിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കർഷകർക്കെതിരായ പൊലീസ് അതിക്രമത്തില്‍ കേരളത്തിലും വ്യാപകപ്രതിഷേധം. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവർത്തകർ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് പ്രവർത്തകർ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധിച്ച എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സെെക്കിള്‍ റാലിയും നടത്തി. ‘സോളിഡാരിറ്റി ഓൺ പെഡൽസ്’ എന്ന പേരിൽ പാലക്കാട് കോട്ടയില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിദ്യാർത്ഥികള്‍ ഉൾപ്പെടെ ഇരുന്നൂറിലധികം പേർ റാലിയിൽ അണിനിരന്നു.

Comments (0)
Add Comment