നിഷികാന്ത് ദുബെയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍ എം.പി.

Jaihind News Bureau
Sunday, April 20, 2025

നിഷികാന്ത് ദുബെയുടെ പ്രസ്താവന അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കോടതിയലക്ഷ്യമാണ് അദ്ദേഹം ചെയ്തതെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന പ്രസ്താവനയാണിത്. ചീഫ് ജസ്‌ററിനെ എതിരേയുള്ള പ്രസ്താവന കോടതിയലക്ഷ്യമാണ്. സ്വാഭാവികമായി ഈ പ്രസ്താവന നടത്തിയാളിനെതിരേ നടപടി എടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും എതിരേയുള്ള ഇത്തരം തുറന്നു പറച്ചിലുകള്‍ ജനാധിപത്യത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഈ പ്രസ്താവനയെ തള്ളുന്ന ബിജെപി നടപടി കണ്ണില്‍ പൊടിയിടുന്ന തട്ടിപ്പാണ്. ഈ പ്രസ്താവന നടത്തിയ അംഗത്തിനെതിരേ നടപടിയെടുക്കട്ടെ, അതാണ് വേണ്ടത്. ഇത് വളരെ മനപ്പൂര്‍വ്വമായ പ്രസ്താവനയാണ്. സുപ്രീംകോടതിയെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. വഖഫിലടക്കം കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമില്ലാത്ത വിധി വന്നാല്‍ ജഡ്ജിമാരെ അപമാനിക്കുന്ന സാഹചര്യമാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. ദുബൈയുടെ പ്ര്‌സ്താവനയില്‍ ലോക് സഭാ സ്പീക്കര്‍ ഇടപെടണമെന്നും അദ്ദേഹം തുറന്നടിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പോലും തുറന്ന്് വിധി പറയാനും ന്യായം നടപ്പാക്കാനും കഴിയുമോ. ഈ ബില്‍ വന്നപ്പോള്‍ തന്നെ പ്രതിപക്ഷം പറഞ്ഞിരുന്നതാണ് , ഇത് കോടതി യെ ക്ഷണിച്ചു വരുത്തുകയാണ് എന്ന് . ആര്‍ട്ടിക്കിള്‍ 26ന്റെ നഗ്നമായ ലംഘനമാണിത്. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാന്‍ അര്‍ഹതയില്ലാത്ത ബില്ലാണിത്. ഇപ്പോള്‍ പാര്‍ലമെന്റിന്റെ പേരില്‍ കോടതിയെ ആക്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ആവട്ടെ ചര്‍ച്ചയ്ക്കു പോലും അവസരമില്ല. പ്രതിപക്ഷ നേതാവിനു പോലും അവസരമില്ല, വിരട്ടി നിര്‍ത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അഭിപ്രായ ഭിന്നതയുമില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി. പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ കൃത്യമായിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കോണ്‍ഗ്രസ് വരുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹമുള്ളവര്‍ സ്വാഭാവികമായും ഉണ്ടാവാം. അവരുടെ അഭിപ്രായങ്ങള്‍ ഊതിവീര്‍പ്പിച്ച് പാര്‍ട്ടിയില് ഭിന്നത ഉണ്ടെന്നു വരുത്തി തീര്‍ക്കുന്നത് ശരിയല്ല. ആശങ്കയുമില്ല, അഭിപ്രായഭിന്നതയുമില്ല. എഴുതി വച്ചോ, കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരിക്കും. അദ്ദേഹം പറഞ്ഞു