‘ഉമാ തോമസ് വിജയത്തിലേക്ക് ഓടിക്കയറും’; ‘റണ്‍ ടു വിന്‍’ ഫ്ലാഗ് ഓഫ് ചെയ്ത് കെ.സി വേണുഗോപാല്‍ എംപി | VIDEO

Wednesday, May 25, 2022

കൊച്ചി : തൃക്കാക്കരയിൽ വിജയത്തിലേക്ക് ഓടിക്കയറാൻ ഉമാ തോമസിന് വേണ്ടി ‘റൺ ഫോർ വിൻ’ പരിപാടിയുമായി കെപിസിസി ന്യൂന പക്ഷ വിഭാഗം. സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൂട്ടയോട്ട പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഫ്ളാഗ് ഓഫ് ചെയ്തു.

രാവിലെ തന്നെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ മുൻവശം ത്രിവർണ മയമായി. കെപിസിസി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച കൂട്ടയോട്ടത്തിനായി നേരത്തെ തന്നെ പ്രവർത്തകർ മൂവർണ ബലൂണുകളുമായി ഒത്തുകൂടി . അവർക്കിടയിലേക്ക് ആവേശത്തേരിലേറി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എത്തി.

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കാക്കരയിൽ ഉമാ തോമസ് വിജയത്തിലേക്ക് ഓടിക്കയറുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര സ്റ്റേഡിയം ചുറ്റി നീങ്ങിയ കൂട്ടയോട്ടം പാലാരിവട്ടം ആലിൻചുവട്ടിൽ സമാപിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/300930775586831