കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാല്‍; സംസ്ഥാന സർക്കാർ പോലീസിനെ രാഷ്ട്രീയവത്കരിച്ചു; രാജ്യത്തെ വിഭജിച്ച് കുറ്റങ്ങൾ മറച്ച് വെക്കാനുള്ള നീക്കമാണ് മോദി സർക്കാരിന്‍റേതെന്നും വിമർശനം

രാജ്യത്തെ വിഭജിച്ചു കൊണ്ട് മോദി സർക്കാർ കുറ്റങ്ങൾ മറച്ച് വെക്കാനുള്ള നീക്കമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനങ്ങളെ തമ്മിലടിച്ച് പത്ത് വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കെതിരെ സമരം ചെയ്യുന്നവർ ജീവിതത്തെക്കുറിച്ച് മറന്നേക്കു എന്ന് പറയുന്ന മുഖ്യമന്ത്രിമാർ ഉള്ള കാലഘട്ടമാണിത്. ജനങ്ങൾക്കായി പോരാടാനുള്ള ആർജവം സിപിഎമ്മിനില്ല. മോദിക്ക് സ്തുതി പാടുന്ന ഗവർണറെ കുമ്പിട്ടു പൂജിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

തോക്കുകളും തിരകളും സൂക്ഷിക്കാൻ കഴിയാത്ത സേനയായി കേരളാ പോലീസ് മാറി. ഇതിന് കാരണം സർക്കാർ പോലീസിനെ രാഷ്ട്രീയവത്കരിച്ചത് കൊണ്ടാണ്. ധൂർത്ത് പുത്രന്മാരായി പിണറായി സർക്കാർ മാറിയെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.

KC Venugopal MP
Comments (0)
Add Comment