പാലം തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ.സി ജോസഫ് എംഎൽഎ

 

കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന പാലം   തകർന്ന സംഭവത്തെപ്പറ്റി ഉന്നതതലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. സി ജോസഫ് എംഎൽഎ. ഈ തവണ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും ഇരുമ്പുപാളികൾ മഴയെ തുടർന്ന് വലിഞ്ഞു മാറിയതാണ് അപകട കാരണമെന്ന് പറയുന്നത് വിശ്വസനീയമല്ല. ഈ സംഭവം ബൈപ്പാസിലെ പാലങ്ങളുടെ സുസ്ഥിരതയെപ്പറ്റി വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ഗുണമേന്മ പരിശോധന നടത്തണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.

Comments (0)
Add Comment