മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി

Jaihind Webdesk
Tuesday, July 2, 2024

 

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാന എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് മറയൂർ മേഖലയിലൂടെയായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ഇവിടെ നിന്നും കാട്ടുകൊമ്പൻ വീണ്ടും മൂന്നാർ മേഖലയിലേക്ക് എത്തുകയായിരുന്നു.