കട്ടപ്പനയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Jaihind Webdesk
Tuesday, January 31, 2023

 

ഇടുക്കി: കട്ടപ്പനയിൽ മിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. കട്ടപ്പന റോഡിൽ നത്തുകല്ലിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇടിഞ്ഞുമല പ്ലാത്തോട്ടത്തിൽ ജോബിൻ മാത്യു ആണ് മരിച്ചത്. ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്ക് കയറി വന്ന വാനിൽ ജോബിൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.