ഐ.എസ്.ആര്‍.ഒ മേധാവിക്ക് കശ്മീര്‍ സ്വദേശിയുടെ കത്ത്…” ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കും അറിയാം..”

Jaihind News Bureau
Sunday, September 8, 2019

k-sivan-isro

ദൗത്യം വിജയകരമായി പൂർത്തിയാക്കി എന്ന് തന്നെ കരുതി ആഹ്ലാദത്തിലും സ്വകാര്യ അഹങ്കാരത്തിലും രാജ്യം അഭിമാനത്തോടെ നിൽക്കുമ്പോഴായിരുന്നു ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവച്ച് രാജ്യത്തെ മുഴുവനും നിരാശയിലാഴ്ത്തി ചന്ദ്രയാന്‍-2 വിന്‍റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെന്നു പറയവേ വിങ്ങിപ്പൊട്ടിയ ഐ.എസ്.ആര്‍.ഒ മേധാവി ഡോ.കെ.ശിവനെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചത്. ഈ സാഹചര്യത്തെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഐ.എസ്.ആര്‍.ഒ മേധാവിക്ക് കത്തെഴുതിയിരിക്കുകയാണ് കശ്മീര്‍ സ്വദേശിയായ ഫൈസാന്‍ ബുഖാരി. ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് ഒരു കശ്മീരിയായ തനിക്ക് വളരെ നന്നായി മനസ്സിലാക്കാനാകുമെന്നും താങ്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെങ്കിലു ഉണ്ടായി എന്നത് നന്നായെന്നും എന്നും ഉള്ളില്‍ വേദന മുഴുവന്‍ നിഴലിക്കുന്ന കത്തില്‍ പറയുന്നു. കശ്മീര്‍ സ്വദേശിയായ ഫൈസാന്‍ ബുഖാരിയാണ് കശ്മീരികളുടെ ഒറ്റപ്പെടലുമായി ഇസ്റോ തലവന്‍റെ ദുഃഖം താരതമ്യം ചെയ്ത് എഴുതിയത്.

 

Dear ISRO Chief, As a Kashmiri I Know How Losing Connection Feels

FAIZAN BUKHARI

Dear Dr K Sivan,

I would first like to congratulate you and your team on the big achievement. You worked really hard to make Chandrayaan-2 a success but unfortunately, Chandrayaan-2’s lander, Vikram, lost contact with the ground control minutes before it was to land near the south pole of the moon.

I know you wanted to make your nation proud! Who doesn’t? I also know how painful and disheartening it is to lose communication when you are so close. I completely understand. I too, lost communication with my Moon – my mother, a month ago. My mother lives in Budgam in Jammu and Kashmir, and I haven’t spoken to her in weeks.

Sir, I must confess, you are very lucky that the prime minster hugged and consoled you and assured you that everything would be fine. But look at me, how unlucky I turned out to be! It’s been more than a month since I lost all communication with my family, yet no one came to console or comfort me.

My honourable prime minster did not say a single world to people like me, who have been disconnected with their families. Sir, you and I are, somewhat, sailing in the same boat.

Sir, you know what hurts the most? When your own countrymen don’t sympathise with or comfort you.

Sir, I would say again that you turned out to be very lucky when you said you’ve lost connection with the lander, Vikram, social media was flooded with encouragement and support. And here I am, sitting all alone, writing this letter to you…

 

പ്രിയപ്പെട്ട ഡോ. കെ. ശിവന്‍,

ആദ്യമായി മികച്ച നേട്ടം കൈവരിച്ച നിങ്ങളേയും നിങ്ങളുടെ ടീമിനേയും ഞാന്‍ അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ 2 വിജയമാക്കാന്‍ നിങ്ങള്‍ ശരിക്കും കഠിനാധ്വാനം ചെയ്തു. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് അരികെ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡര്‍ വിക്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

രാജ്യത്തെ അഭിമാനനേട്ടത്തിലേക്ക് ഉയര്‍ത്താന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. ആര്‍ക്കാണ് ഇല്ലാത്തത്? നമ്മള്‍ വളരെ അടുത്ത് നില്‍ക്കുന്ന ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കും അറിയാം. വളരെ നന്നായിട്ട് അറിയാം. എനിക്കും എന്റെ ചന്ദ്രനുമായുള്ള, എന്റെ അമ്മയുമായുള്ള ആശയവിനിമയം ഒരുമാസം മുമ്പേ നഷ്ടമായതാണ്. ജമ്മുകശ്മീരിലെ ബുദ്ഗാമിലാണ് എന്റെ അമ്മ താമസിക്കുന്നത്. ആഴ്ചകളായി ഞാനവരോട് സംസാരിച്ചിട്ടില്ല.

താങ്കള്‍ വലിയൊരു ശാസ്ത്രജ്ഞനാണ്. എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താങ്കള്‍ക്കറിയാം. എന്നിട്ടും താങ്കള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ വിങ്ങിപ്പൊട്ടി. നമുക്ക് ബന്ധങ്ങള്‍ നഷ്ടമാകുമ്പോള്‍ നമ്മളുമായി അടുത്ത് നില്‍ക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുമ്പോള്‍ അത് നമ്മളെ ഏറെ വേദനിപ്പിക്കും.

സര്‍, താങ്കള്‍ ഭാഗ്യവാനാണെന്ന് ഞാന്‍ പറയട്ടെ, കാരണം താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് ഒക്കെ ശരിയാവുമെന്ന് പറയാന്‍ പ്രധാനമന്ത്രിയുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം നോക്കൂ, ഞാനത്രെ ഭാഗ്യം കെട്ടവനാണ്. ഒരുമാസത്തിലേറെയായി എനിക്ക് എന്റെ കുടുംബവുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട്. എന്നിട്ടും എന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരും വന്നിട്ടില്ല.

നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി എന്നെപ്പോലെ കുടുംബത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ജനങ്ങളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സര്‍, ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും നിങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്.

ഇപ്പോള്‍ എനിക്കു തോന്നുന്നത്, എന്റെ കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ളതിനേക്കാള്‍ സാധ്യത ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുകിട്ടാനുണ്ടെന്നാണ്. സാറിനറിയാമോ എന്താണ് ഏറ്റവും വലിയ വേദനയെന്ന്? സ്വന്തം രാജ്യത്തിലുള്ളവര്‍ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥ.

സര്‍, ഞാന്‍ വീണ്ടും പറയുന്നു, താങ്കള്‍ ഭാഗ്യവാനാണ്. കാരണം ലാന്‍ഡറുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ താങ്കളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമുള്ള സന്ദേശങ്ങളായിരുന്നു. പക്ഷേ ഇവിടെ ഞാന്‍ ഒറ്റയ്ക്കിരുന്ന് താങ്കള്‍ക്ക് ഈ കത്തെഴുതുകയാണ്.

ഫൈസാന്‍ ബുഖാരി