കാസർഗോട്ടെ എന്‍ഡോസള്‍ഫാന്‍ മരണങ്ങള്‍ സർക്കാർ ജനങ്ങള്‍ക്ക് ഒപ്പമില്ല എന്നതിന് തെളിവ്: ജെബി മേത്തർ എംപി

Jaihind Webdesk
Monday, May 30, 2022

കൊച്ചി: സർക്കാർ ജനങ്ങൾക്ക് ഒപ്പമില്ല എന്നതിന് തെളിവാണ് കാസർഗോട്ട് എൻഡോൾസൾഫൻ ബാധിതതായ മകളെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവമെന്ന്  മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തർ എം.പി.

ഉമ്മൻ ചാണ്ടി സർക്കാർ എൻഡോസൾഫാൻ ബാധിതർക്ക് പ്രത്യേക ആനുകല്യങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പിണറായി സർക്കാർ യാതൊരു സഹായവും നൽകിയിട്ടില്ലെന്ന് ജെബി മേത്തര്‍ ചൂണ്ടിക്കാട്ടി.  എൻഡോസൾഫാൻ ബാധിതർക്ക് അഞ്ചുലക്ഷം രൂപ പ്രത്യേക സഹായം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും പിണറായി സർക്കാർ അത് വിതരണം ചെയ്യാന്‍ തയാറായില്ല.  മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ പ്പോലും എൻഡോസൾഫാൻ ബാധിതരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.

കാസർഗോട്ടേക്ക് സിൽവർ ലൈൻ നിർമ്മിക്കാന്‍ ഒരുങ്ങുന്ന സർക്കാർ ദുരിത ബാധിതരെ മനപൂർവ്വം അവഗണിക്കുകയാണ് ചെയ്തത്. സർക്കാർ അനാസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സർക്കാരിനും പരാതി നൽകുമെന്നും ജെബി മേത്തർ എംപി പറഞ്ഞു.