കെ.എ.എസ് രൂപീകരിച്ചെന്ന് മുഖ്യമന്ത്രി; സി.പി.എം അല്ലാത്തവര്‍ക്ക് ജോലി കിട്ടുമോ എന്ന് ജനങ്ങള്‍; പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത് കെ.എ.എസിന്റെ രൂപീകരണം ആഘോഷിക്കുന്ന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

Jaihind News Bureau
Saturday, November 2, 2019

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ രൂപീകരണവും പി.എസ്.സിയുടെ കെ.എ.എസിലേക്കുള്ള ആദ്യ വിജ്ഞാപനം ഇറക്കിയതും സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് മുഖ്യമന്ത്രി. മറുപടികളില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം. പാര്‍ട്ടിക്കാരുടെ പി.എസ്.സി കോപ്പിയടിയും കുറ്റപത്രവും മനപ്പൂര്‍വ്വം വൈകിപ്പിച്ച് അവര്‍ക്ക് ജാമ്യത്തിന് സൗകര്യം ഒരുക്കിയ സര്‍ക്കാരില്‍ നിന്ന് കെ.എ.എസിന് എന്ത് വിശ്വാസ്യത എന്നാണ് പ്രധാന ചോദ്യം. യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എ.എസ് പരീക്ഷക്ക് കേന്ദ്രമുണ്ടാകുമോ എന്നും ചിലര്‍ ചോദിക്കുന്നു. സി.പി.എം മെബര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക് ഈ പരീക്ഷ കിട്ടുമോ എന്നായിരുന്നു മറ്റുള്ളവരുടെ സംശയം. നിസാമിനെപ്പോലെയുള്ള പാര്‍ട്ടി കുത്തുകേസ് പ്രതികളെ ഒന്നാമെതിച്ചതുപോലെ പാര്‍ട്ടി അടിമകളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് കെ.എ.എസിലൂടെയും നീക്കമെന്ന് ബിബിന്‍ ജോസ് എന്നൊരാള്‍ ചോദിക്കുന്നു.

ഇതോടെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ട്രോളുകളുടെയും വിമര്‍ശിച്ചുകൊണ്ടുള്ള മറുപടികളും നിറയുകയായിരുന്നു.  ചില മറുപടികള്‍ താഴെ കൊടുക്കുന്നു…