പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍ ; മോദിയുടെ മണ്ഡലത്തിലും മഹാപഞ്ചായത്ത്

Jaihind Webdesk
Wednesday, September 8, 2021

ന്യൂഡല്‍ഹി : കര്‍ണാലിലെ പൊലീസ് നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും മഹാപഞ്ചായത്ത് നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. കൂടുതൽ നടപടികള്‍ സ്വീകരിക്കുന്നതിനായി കർഷകരുടെ യോഗം നടത്തുമെന്ന് ബികെയു നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുംവരെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം തുടരുമെന്നാണു കർഷകരുടെ നിലപാട്.

അതേസമയം വിവാദ പരാമർശം നടത്തിയ മുൻ എസ്ഡിഎം ആയുഷ് സിൻഹക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം കൂടുതൽ ശക്തമാവുകയാണ്. കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുള്ള അനിശ്ചിതകാല സമരത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുക്കുന്നത്. കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് ഉപരോധം.