കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു

Jaihind Webdesk
Sunday, February 24, 2019

ന്യൂഡല്‍ഹി: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടന്ന ദേശീയ സമാധാന സമ്മേളനത്തിലാണ് രാജ്യത്തെ പ്രധാന മുസ്ലിം പണ്ഡിതര്‍ ഐക്യകണ്ഠേന പ്രഖ്യാപനം നടത്തിയത്. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ഥ മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലിം ജനതയുടെയും പരമോന്നത നേതാവായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനമെന്ന് നേതാക്കള്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമാണ് ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്.