
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്ഐ – എസ്എഫ്ഐ അക്രമം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അശ്വിന് മതുക്കോത്ത്, റിജിന്‍ ബാബു, മുന്‍ ജില്ലാ സെക്രട്ടറി സുമിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് റിജിന്‍ ബാബുവിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സുമിത്തിനെയും അശ്വിന് മതുക്കോത്തിനെയും അക്രമിക്കുകയായിരുന്നു.