വന്‍ ഭൂരിപക്ഷത്തോടെ കണ്ണൂര്‍; അനാഥമായി തിരുവനന്തപുരം

Jaihind News Bureau
Sunday, March 9, 2025

സംസ്ഥാന സമ്മേളനം അവസാനിക്കുമ്പോള്‍ സിപിഎമ്മിന്റെ പുതിയ ഭാരവാഹിപ്പട്ടികയില്‍ കണ്ണൂരിന്റെ സമഗ്രാധിപത്യവുമായി ലീഡ് തുടരുകയാണ് . 17 അംഗ സെക്രട്ടറിയേറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നും അഞ്ച് പ്രതിനിധികളാണുള്ളത്. ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയപ്പോള്‍ അവരില്‍ രണ്ടു പേരും കണ്ണൂരുകാര്‍. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും , കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജയുമാണവര്‍. ഇവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങളായി കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍.

കണ്ണൂരിന് ഇങ്ങനെ മൃഗീയആധിപത്യം ലഭിക്കുമ്പോള്‍ കാസര്‍കോട് ,വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകള്‍ കൂടാതെ തലസ്ഥാന ജില്ലയിലെ നേതാക്കള്‍ക്കും സെക്രട്ടറിയേറ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ തിരുവനന്തപുരം ജില്ല അനാഥമായി. ജില്ലയെ പ്രതിനിധീകരിക്കുന്ന നേതാക്കളെ സെക്രട്ടറിയേറ്റില്‍ തഴഞ്ഞു.

പിണറായിയോടുള്ള കൂറ് പ്രധാന യോഗ്യതയായി കണക്കാക്കുന്നതിനാലാണ് തെക്കന്‍ ജില്ലകളോട് ഇത്തരം അവഗണനയെന്നു വിലയിരുത്തപ്പെടുന്നു. കണ്ണൂരിന് അമിത പ്രാധാന്യം ലഭിക്കുമ്പോള്‍ കോഴിക്കോടും എറണാകുളവും ഒഴികെ ബാക്കിയുള്ള ജില്ലകള്‍ക്ക് ഓരോ പ്രതിനിധികളാണുള്ളത്. കോഴിക്കോട് ജില്ലയില്‍നിന്ന് മന്ത്രി മുഹമ്മദ് റിയാസ്, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, ദിനേശന്‍ പുത്തലത്ത് എന്നിവര്‍ സെക്രട്ടറിയേറ്റിലുള്ളപ്പോള്‍ എറണാകുളത്തുനിന്ന് മന്ത്രി പി.രാജീവ്, സി.എന്‍.മോഹന്‍ എന്നിവര്‍ പാര്‍ട്ടി നേതൃനിരയിലെത്തി. പാലക്കാടുനിന്ന് പി.കെ.ബിജു, മലപ്പുറത്തുനിന്ന് എം.സ്വരാജ് , കൊല്ലം ജില്ലയില്‍ നിന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍, കോട്ടയത്തുനിന്ന് മന്ത്രി വി.എന്‍.വാസവന്‍, ഇടുക്കിയില്‍നിന്ന് കെ.കെ.ജയചന്ദ്രന്‍ എന്നിവരാണ് സെക്രട്ടറിയറ്റില്‍ ഉള്ളത് . തൊഴിലാളി വീരഗാഥ പറയുന്ന് ആലപ്പുഴയിലാവട്ടെ സജി ചെറിയാന്‍ ഏകനാണ്. ആലപ്പുഴയുടെ വികസനകഥാകാരന്‍ ് തോമസ് ഐസക് പത്തനംതിട്ടയില്‍ നിന്നാണ് എത്തിയിരിക്കുന്നത്. കെ കെ ശൈലജ കമ്മിറ്രിയിലെ ഏക വനിതാ അംഗവുമായി