കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ വിവാദം: ചോദ്യങ്ങൾ മാറി പരീക്ഷ മാറ്റിവെച്ചു

Jaihind Webdesk
Tuesday, July 2, 2024

 

കണ്ണൂർ: സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ വിവാദം. ചോദ്യങ്ങൾ മാറിയതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.
ഇന്ന് നടക്കേണ്ടിയിരുന്ന ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യത്തിന് പകരം കഴിഞ്ഞ ദിവസം നടന്ന തിയററ്റിക്കൽ കെമിസ്ട്രി എന്ന പേപ്പറിലെ ചോദ്യങ്ങളാണ് വന്നത്. ഇതിനെ തുടർന്ന് കെഎസ്‌യു നേതാക്കൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജുവുമായി ചർച്ച നടത്തി.

കടുത്ത നടപടിയെടുക്കുമെന്ന് വിസി കെഎസ്‌യു നേതാക്കൾക്ക് ഉറപ്പ് നൽകി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്‌ ഷമ്മാസ്, ജില്ലാ പ്രസിഡന്‍റ് എം. സി. അതുൽ എന്നിവരുടെ നേതൃത്വത്തിലാണ് കെഎസ്‌യു നേതാക്കൾ വിസിയെ കണ്ടത്. പരീക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ മുൻ കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.