കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് എന്‍ഐഎ അന്വേഷിക്കണം; റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ വർധിപ്പിക്കണം: കെ സുധാകരന്‍ എംപി

 

കണ്ണൂർ: കണ്ണൂരിലെ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ട്രെയിനിന് തീവെച്ച രണ്ടാമത്തെ സംഭവമാണിത്. ജനങ്ങൾക്ക് ഇതിൽ ആശങ്കയുണ്ട്. കണ്ണൂരിലെ റെയിൽവേ സുരക്ഷ വർധിപ്പിക്കണം. ആർക്കും എപ്പോൾ വേണമെങ്കിലും കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് കടന്നുകയറാമെന്ന അവസ്ഥയാണുള്ളതെന്നും ഇതില്‍ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേ സ്റ്റേഷനിൽ ചുറ്റുമതിൽ നിർമ്മിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും കെ സുധാകരൻ എംപി പറഞ്ഞു. വിമാനത്താവളത്തിന് സമാനമായ സുരക്ഷ ഏർപ്പെടുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്നും അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ കൊണ്ട് ചെയ്യിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവെച്ച ട്രെയിൻ കമ്പാർട്ട്മെൻറ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

Comments (0)
Add Comment