
പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരാണ് മരിച്ചത്.
കലാധരനും അമ്മ ഉഷയും തൂങ്ങിയ നിലയിലും, കുട്ടികള്‍ തറയില്‍ കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.