
കണ്ണൂര്‍ പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശിയായ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് സിജോ മരിച്ചതെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക നിഗമനം.
റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിജോയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷൈനിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.