Kannur blast| കണ്ണൂര്‍ പാട്യത്ത് സ്‌ഫോടനം: സംഭവം നടുറോഡില്‍; പിന്നില്‍ സിപിഎം എന്ന് ബിജെപി

Jaihind News Bureau
Thursday, October 9, 2025

കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സ്ഫോടനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നടുറോഡില്‍ ആണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബ് സ്ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

പൊട്ടിത്തെറിച്ചത് ഏറുപടക്കമാണെന്നാണ് പൊലീസ് നിഗമനം. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.

അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാമെന്നും സംശയമുണ്ട്. സംഭവത്തിന് പിന്നാലെ കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.