കണ്ണൂര്‍ കണ്ണപുരം കീഴറയിലെ സ്ഫോടനം അറസ്റ്റിലായ അനൂപ് മാലിക്കിനെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കണ്ണപുരം ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
റിമാന്‍ഡിലായിരുന്ന അനൂപിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 30-ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ണപുരം കീഴറയിലെ വാടകവീട്ടില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചിരുന്നു.
സ്‌ഫോടനത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച അനൂപിനെ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് പിടികൂടിയത്. സ്‌ഫോടനം നടന്ന വീട്ടില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.