രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല; എന്നാല്‍ ഇനി അതുണ്ടാകും : പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍

Jaihind News Bureau
Friday, April 3, 2020

കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ ലൈറ്റ് ഓഫ് ചെയ്ത് പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല. എന്നാല്‍ ഇനി അതുണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് 9 മിനിറ്റ് നേരം മെഴുകുതിരിയോ, വിളക്കോ, ടോർച്ചോ, മൊബൈലോ എന്നിങ്ങനെ എന്തെങ്കിലും മാർഗങ്ങളുപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.