സുജാത മോഹനന് കമുകറ സംഗീത പുരസ്‌കാരം

23ാമത് കമുകറ സ്മാരക സംഗീത പുരസ്‌കാരം ഗായിക സുജാത മോഹനന്. 30,000 രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംഗീത രംഗത്തെ പ്രമുഖരായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ചെയര്‍മാനും പ്രൊഫ. ഡോ. ദീപ്തി ഓംചേരി ഭല്ല, രവി മേനോന്‍, പ്രൊഫ. ഡോ. ശ്രീലേഖ ശിവന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് സുജാതയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 1975 ല്‍ 12ാമത്തെ വയസ്സില്‍ എം.കെ. അര്‍ജ്ജുനന്റെ സംഗീത സംവിധാനത്തില്‍ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര പിന്നണിഗാനരംഗത്തേക്കുള്ള സുജാത മോഹന്‍ തന്റെ വരവ് അറിയിച്ചത്. ആലാപന മികവും സ്വരമാധുര്യവും കൊണ്ട് അവിസ്മരണീയമാക്കിയ നിരവധി ഗാനങ്ങള്‍ സുജാത മോഹന്റെ പേരിലുണ്ട്. കമുകറയുടെ ചരമദിനമായ മെയ് 25ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Comments (0)
Add Comment