സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് അനുമതി; കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

Jaihind Webdesk
Wednesday, December 12, 2018

 

Kamal Nath, Jyotiraditya Scindia

ന്യൂ ദല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഗവര്‍ണറുടെ അനുമതി. ബുധനാഴ്ച്ച 12 മണിയോടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ് വിജയ് സിങ്, ജ്യോതിരാദിത്യ സിന്ദ്യ എന്നിവരാണ്
ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി കൂടിക്കാഴ്ച്ച നടത്തിയത്. 121 എം.എല്‍.എ മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് ഗവര്‍ണറെ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ഇന്ന് വൈകുന്നേരം നാലുമണിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും.