‘ഡിഎംകെ മുന്നണിയില്‍ ചേരാന്‍ സീതാറാം യെച്ചൂരി കോടികള്‍ വാങ്ങി’ ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

Jaihind News Bureau
Sunday, March 28, 2021

 

ചെന്നൈ: സിപിഎമ്മിനും യച്ചൂരിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും  മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ ഹാസന്‍. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേരാന്‍ സിപിഎം കോടികള്‍ വാങ്ങിയെന്നാണ് പ്രധാന ആരോപണം.  ഡിഎംകെയില്‍ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കള്‍ അധഃപതിച്ചു.  റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ തനിക്ക് വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും കോടികള്‍ വാങ്ങിയുള്ള മുന്നണി പ്രവേശനത്തോട്  യോജിക്കാന്‍ സാധിക്കില്ലെന്നും   സീതാറാം യെച്ചൂരിയുടെ മുന്‍വിധി   മക്കള്‍ നീതി മയ്യം – സിപിഎം സഖ്യം അസാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. മാര്‍ച്ച് 12നാണ് ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.