കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്

Jaihind Webdesk
Friday, September 2, 2022

ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്രസിഡന്‍റായി കല്യാൺ ചൗബെയെ തിരഞ്ഞെടുത്തു. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയക്കെതിരെ 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് വിജയിച്ചത്. മുൻ ഇന്ത്യൻ ഗോൾ കീപ്പറും ബംഗാളിലെ ബിജെപി എംഎൽഎയുമാണ് ഇദ്ദേഹം.

ഒരു സംസ്ഥാന അസോസിയോഷൻ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോൾ താരമാണ് കല്യാൺ ചൗബെ. കർണാടകയിലെ മലയാളി എംഎൽഎ എൻഎ ഹാരിസ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റായും അരുണാചൽപ്രദേശിൽ നിന്നുള്ള കിപ അജയ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മാൻവേന്ദ്ര സിംഗിനെയാണ് ഹാരിസ് തോൽപിച്ചത്.