കളമശ്ശേരിയിലേത് ഗുരുതരസംഭവം ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, October 19, 2020

 

കോഴിക്കോട് : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് കൊവിഡ് രോഗി മരിച്ച സംഭവം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളമശ്ശേരി മെഡിക്കൽ കോളേജില്‍ ജീവനക്കാരുടെ അശ്രദ്ധമൂലം രോഗികൾ മരിച്ചതായുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗികള്‍ മരിച്ചു. ചെറിയ വീഴ്ചകള്‍കൊണ്ട് പലര്‍ക്കും ജീവന്‍ നഷ്ടമായെന്നും നഴ്‌സിംഗ് ഓഫീസര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.

കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ മെ‍ഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർകൈമാറിയതെന്ന് പറയുന്ന ശബ്ദസന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെ കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടേയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.