കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു, മരണം ഏഴായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. സ്വകാര്യാശുപത്രിയിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി.

ഒരു മാസം കഴിഞ്ഞിരിക്കുകയാണ് നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട്. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഡൊമിനിക് മാർട്ടിന്‍ എന്നയാളെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ മാർട്ടിന്‍ റിമാൻഡിലാണ്.

Comments (0)
Add Comment