‘വിദ്യ ഒളിവില്‍ കഴിയുന്നത് ഒരു മന്ത്രിയുടെ സംരക്ഷണയില്‍’; മുഹമ്മദ് ഷിയാസ്

 

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖ നിർമ്മിച്ച കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് ഒളിവിൽ കഴിയുന്നത് ഒരു മന്ത്രിയുടെ സംരക്ഷണത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സംസ്‌കൃത സർവകലാശാലയിൽ വിദ്യയ്ക്ക് അഡ്മിഷൻ ലഭിക്കാൻ ഇടപെട്ടത് എറണാകുളം ജില്ലയിലെ ഈ മന്ത്രി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും കെ വിദ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ആരാണ് വിദ്യയെ സംരക്ഷിക്കുന്നത് എന്ന് അപ്പോൾ മനസിലാകും. ആരാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ കൂട്ടുനിന്നത് എന്ന കാര്യം അപ്പോൾ പുറത്തുവരുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Comments (0)
Add Comment