വിശ്വാസികള്‍ ഭയപ്പെടേണ്ട; ശബരിമലയിലും അധികാര സ്ഥാനത്തും ഒരു ശുദ്ധികലശം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങള്‍ – കെ. സുധാകരന്‍

Wednesday, January 2, 2019

K-Sudhakaran-INTUC

കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
വിശ്വാസികള്‍ ഭയപ്പെടേണ്ട; ശബരിമലയിലും അധികാര സ്ഥാനത്തും ഒരു ശുദ്ധികലശം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെയാണ്. പിണറായി വിജയന്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരും. കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.