വനംകൊള്ള സര്‍ക്കാരിന്‍റെ അറിവോടെ ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എം.പി

Sunday, June 13, 2021

 

കൊച്ചി : മുട്ടില്‍ വനംകൊള്ള സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ്  വയലാര്‍ രവിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.