ഇന്ദിരാഭവനിലെ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്ത 101 പുസ്തകങ്ങള്‍ കെ സുധാകരന്‍ ഏറ്റുവാങ്ങി

Jaihind News Bureau
Wednesday, May 7, 2025

കെപിസിസി ഓഫീസായ ഇന്ദിരാഭവനിലെ പി ടി തോമസ് മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് അഡ്വ പി റഹീം സംഭാവന ചെയ്ത 101 പുസ്തകങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സ്വീകരിക്കുന്നു. അഡ്വ പി റഹീം എഴുതിയ വിവിധ പുസ്തകങ്ങളാണ് ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്തത്. കെപിസിസി ഭാരവാഹികളായ അഡ്വ. എം ലിജു, അഡ്വ. ജി.സുബോധന്‍, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍, അഡ്വ. ഡി ദിവാകര്‍ലാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ലീഗല്‍ ബാറ്റില്‍സ് ഓഫ് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്, ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്, കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങള്‍, ഹൈക്കോടതി ബെഞ്ചും തിരുവനന്തപുരവും, Welfare Revolution in Kerala, പ്രതീക്ഷകള്‍ പൂവണിഞ്ഞ കേരളം, കഥയില്ലാ കഥകള്‍ തുടങ്ങിയ പുസ്തകങ്ങളാണ് കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്നത്.