തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ് ; വികസനമെന്ന് പറയാന്‍ സിപിഎമ്മിന് യോഗ്യതയില്ല : കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, May 16, 2022

തൃക്കാക്കരയില്‍ യുഡിഎഫിന്  നൂറു ശതമാനം വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിക്കുമെന്ന് പൂർണ്ണമായ ആത്മവിശ്വാസമുണ്ട്.  മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് അടിച്ചിരുന്നിട്ട് കാര്യമില്ല,സർക്കാർ ഉപതെരഞ്ഞെടുപ്പിനു വേണ്ടി കോടികൾ ചിലവാക്കുന്നുവെന്നും
പി.ടിയേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സന്ദർഭത്തിനനുസരിച്ച് രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റുന്ന ഒരു പാർട്ടിയായി സി.പിഎം മാറി കഴിഞ്ഞു.  കോൺഗ്രസ് നടത്തിയ എല്ലാ വികസനപദ്ധതികളെയും എതിർത്തവരാണ് സിപിഎം. സിപിഎമ്മിന്‍റെ  വികസനം പൊതുതാത്പര്യത്തിനു വേണ്ടിയല്ല. സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടിയാണ്.  പണമുണ്ടാക്കുക എന്നതാണ് അവരുടെ  ലക്ഷ്യം.  വികസനമെന്നും പാവപ്പെട്ടവന്‍റെ  ശബ്ദമെന്നും പറയാൻ സിപിഎമ്മിന്   യോഗ്യതയില്ലെന്നും കെ സുധാകരന്‍ വിമർശനമുയർത്തി.

കെ.റെയിലില്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷൻ മാത്രമാണ്.  കെഎസ്ആർടിസി തൊഴിലാളികളുമായി ചർച്ച നടത്തി. ഗതാഗത മന്ത്രി തൊഴിലാളികളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷം അവർക്കൊപ്പം നിൽക്കമെന്നും അദ്ദേഹം വ്യക്തമാക്കി.  ട്വന്‍റി 20 – എഎപി സഖ്യം കേരളത്തിലെ നാലാം ബദലാകാന്‍ സാധ്യത കുറവാണെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.