കല്ല് പിഴുതെറിയുമെന്ന പ്രഖ്യാപനം ജനം ഏറ്റെടുത്തു; തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചാൽ കെ റെയിൽ ഉപേക്ഷിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? : കെ സുധാകരന്‍ എംപി

Monday, May 16, 2022

കെ റെയില്‍ കല്ല് പിഴുതെറിയുമെന്ന തന്‍റെ  പ്രഖ്യാപനം ജനം ഏറ്റെടുത്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കല്ലിടല്‍ നിർത്തിയത്  തിരുത്താനുള്ള ബുദ്ധി’ ആണെങ്കിൽ നല്ലത്.  സമരം തുടങ്ങുമ്പോഴെ  യു.ഡി.എഫ് പറഞ്ഞിരുന്നു കല്ലിടല്‍ നടക്കില്ലെന്ന്. സർക്കാരിന്  വൈകി വന്ന ബുദ്ധി എന്ത് കൊണ്ട് ഉണ്ടായി എന്നറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

തൃക്കാക്കരയിൽ യു.ഡി.എഫ് ജയിച്ചാൽ കെ റെയിൽ ഉപേക്ഷിക്കും എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? ഖജനാവിൽ നിന്നും നഷ്ടപ്പെട്ട പണം ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങണമെന്നും  സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.