‘പറയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി, നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: കെ സുധാകരന്‍ എംപി

Monday, July 18, 2022

പത്രസമ്മേളനത്തിനിടെ പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ ആലോചിക്കാതെ നടത്തിയ ഒരു പരാമർശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും ഒരു ന്യായീകരണത്തിനും മുതിരാതെ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.